കണ്ണൂർ: മാധ്യമ സ്വാതന്ത്ര്യത്തിൻ മേലുള്ള കടന്നുകയറ്റം അവസാനിപ്പിക്കാൻ സർക്കാർ ഫലപ്രദമായി ഇടപെടണമെന്ന് കെ.ആർ.എം.യു കണ്ണൂർ ജില്ലാ വാർഷിക പൊതുയോഗം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു. പഴയങ്ങാടി പ്രസ് ഫോറം ഹാളിൽ നടന്ന യോഗം സംസ്ഥാന ജനറൽ സെക്രട്ടറി പി.ആർ ഹരികുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് ഉറുമീസ് തൃക്കരിപ്പൂർ അധ്യക്ഷനായി. കെ.ആർ. എം .യു അംഗങ്ങളുടെ മക്കളിൽ SSLC, +2 പരീക്ഷകളിൽ വിജയിച്ചവരെ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി ടി.കെ.നാരായണൻ അനുമോദിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ജെയിംസ് ഇടപ്പള്ളിൽ, സംസ്ഥാന സെക്രട്ടറി സന്ദീപ് കണ്ണാടിപറമ്പ, ജില്ലാ സെക്രട്ടറി വർഷ നമ്പ്യാർ, വി.എം.ദേവരാജൻ , കെ.വി.അബ്ദുൾ റഷീദ് എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികൾ
കെ.വി.അബ്ദുൾ റഷീദ് (പ്രസിഡന്റ്), കെ.സതീശൻ , വർഷ നമ്പ്യാർ (വൈസ് പ്രസിഡന്റുമാർ), നികേഷ് താവം ( ജനറൽ സെക്രട്ടറി), പ്രമോദ് ചേടിച്ചേരി, എൻ.വി. അജയകുമാർ (സെക്രട്ടറിമാർ), വി.വി.ശ്രീജേഷ് ( ട്രഷറർ), പി.കെ.ബൈജു, എം.ടി. നാസർ, എ. നവീൻ, എൻ.വി. ജുലീന, കെ. പ്രശാന്ത് (എക്സിക്യുട്ടീവ് മെമ്പർമാർ), രജീഷ് പയ്യന്നൂർ ( മീഡിയാ കൺവീനർ), വി.എം.ദേവരാജൻ, ടി.പി. മനോജ് സംസ്ഥാന സമിതി പ്രതിനിധികൾ ) എന്നിവരെയും യോഗം തെരഞ്ഞെടുത്തു.